ഒഡിഷ മന്ത്രി തുക്കുനി സാഹുവിന് കൊവിഡ്

ഭുവനേശ്വര്‍-ഒഡിഷ മന്ത്രി തുക്കുനി സാഹുവിന് കോവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിലെ വനിതാ ശിശുവികസന, മിഷന്‍ ശക്തി വകുപ്പ് മന്ത്രിയാണ് തുക്കുനി സാഹു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഇപ്പോള്‍ ഐസൊലേഷനിലാണെന്നുമാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഞാനുമായി ഇടപഴകിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.ജ്യോതിപ്രകാശ് പാണിഗ്രഹി, സുശാന്ത സിംഗ്, അരുണ്‍കുമാര്‍ സാഹു എന്നിവര്‍ക്ക് കൊവിഡ് 19 ബാധിച്ചിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ഒഡീഷയിലെ അഞ്ചാമത്തെ മന്ത്രിയാണ് തുക്കുനി സാഹു. ഒഡീഷയില്‍ 3996 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചിരിക്കുന്നത്‌
 

Latest News