കണ്ണൂർ- പരിയാരത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്നു പേർ പിടിയിൽ. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമൻ, മോഹനൻ എന്നിവരെയാണ് പിടികൂടിയത്. ഇവരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. 2017-ലാണ് കുട്ടിയെ വാസു പീഡിപ്പിച്ചത്. അതേസമയം കുട്ടിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമൻ കഴിഞ്ഞ ജൂൺ 24നും മോഹനൻ ഓഗസ്റ്റ് ഏഴിനും കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മാവനാണ് ചൈൽഡ് ലൈനിൽ വിവരം പറഞ്ഞത്. പ്രതികളെ റിമാന്റ് ചെയ്തു.






