കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസി അന്തരിച്ചു

കോട്ടയം- കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പി.സി. ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം സെക്യുലർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ  ലിസി സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അന്തരിച്ചു. 57 വയസായിരുന്നു. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൂഞ്ഞാർ പയ്യനിത്തോടം സെബാസ്റ്റിയൻ ജോസഫിന്റെ ഭാര്യയാണ്. 

സംസ്‌കാരം ഞായറാഴ്ച ഉച്ചക്കു ശേഷം 2.30 ന് പൂഞ്ഞാർ പയ്യാനിത്തോടം സെന്റ് അൽഫോൺസാ പള്ളിയിൽ നടക്കും. 
 

Tags

Latest News