തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചിലാണ് സംഘർഷം. ബി.ജെ.പി, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. രാത്രി ബി.ജെ.പി നടത്തിയ മാർച്ചിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ജലീലിന്റെ മലപ്പുറത്തെ വീട്ടിന് മുന്നിലും പ്രതിഷേധം അരങ്ങേറി. ഇന്ന് മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗും മുന്നറിയിപ്പ് നൽകി.






