Sorry, you need to enable JavaScript to visit this website.

ഗുലാം നബി ആസാദിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് നീക്കി

ന്യൂദൽഹി- കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ മാറ്റി. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറിയായിരുന്ന ഗുലാം നബി ആസാദിന് പകരം വിവേക് ബൻസാലിനാണ് പുതിയ ചുമതല. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ രൺദീപ് സുർജേവാലയ്ക്ക് ഉന്നതാധികാര സമിതിയിലേക്ക് സ്ഥാനക്കയറ്റം നൽകി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനുള്ള ആറംഗ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായി എ.കെ ആന്റണിയെയും നിയോഗിച്ചു. അഹമ്മദ് പട്ടേൽ, അംബിക സോണി, മുകുൾ വാസ്‌നിക്ക്, സുർജേവാല, കെ.സി വേണുഗോപാൽ എന്നിവരും സമിതിയിലുണ്ട്. മുതിർന്ന നേതാക്കളായ മോത്തിലാൽ വോറ, അംബിക സോണി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരേയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അതേസമയം ഗുലാം നബി ആസാദ് പ്രവർത്തക സമിതിയിൽ തുടരും.
 

Latest News