തായ്‌പേ-ചൈനീസ് സേനകള്‍ ഇന്ത്യയുമായി സംഘര്‍ഷം തുടരുന്നത് പോലെ തന്നെ മറുഭാഗത്ത് തായ്‌വാനുമായും സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാന്റെ അതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ മുന്നറിയിപ്പുമായി തായ്‌വാന്‍ രംഗത്തു വന്നിരിക്കുന്നത്. അതിര്‍ത്തി കടക്കരുതെന്ന് ആവശ്യപ്പെട്ട് തായ്‌വാന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൈനീസ് യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി രണ്ട് ദിവസം തായ്‌വാനിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രവേശിച്ചതായി നേരത്തെ തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനീസ് ജെറ്റുകള്‍ തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറക്കുന്നതായി തായ്‌വാന്‍ വൈസ് പ്രസിഡന്റ് ലൈ ചിങ്‌ടെ ട്വിറ്ററിലൂടെ അറിയിച്ചു.
തെറ്റ് ആവര്‍ത്തിച്ചാല്‍ തായ്‌വാന്‍ അതിനനുസരിച്ച് പ്രതികരിക്കുമെന്നും സംയമനം പാലിക്കാന്‍ പിഎല്‍എയെ പ്രേരിപ്പിക്കുമെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമാധാനത്തിനും വ്യോമയാന സുരക്ഷയ്ക്കും ഭീഷണിയായി പിഎല്‍എ ഈ രണ്ട് ദിവസങ്ങളില്‍ തായ്‌വാനിലെ തെക്കുപടിഞ്ഞാറന്‍ എഡിഎസില്‍ സൈനികാഭ്യാസം നടത്തി. കുറച്ചു ദിവസമായി ചൈന തായ്‌വാന്‍ ദ്വീപിന് സമീപം സൈനികാഭ്യാസം ശക്തമാക്കിയിട്ടുണ്ട്. യുദ്ധ സന്നദ്ധതയ്ക്കായി ഞങ്ങള്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് തായ്‌വാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു .