Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം; ഷൂട്ട് അറ്റ് സൈറ്റ് നിര്‍ദേശം നല്‍കി ഉത്തരകൊറിയ

വാഷിങ്ടണ്‍-ഉത്തര കൊറിയയിലേക്ക് അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് 'ഷൂട്ട് അറ്റ് സൈറ്റ്' നിര്‍ദേശം സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടു. അതിര്‍ത്തിയില്‍ നിന്നു രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി. ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തു.
 

Latest News