കൊച്ചി- സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ.ടി ജലീൽ എത്തിയത്് സ്വകാര്യ വാഹനത്തിൽ. ഔദ്യോഗിക വാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിർത്തിയിട്ട് അവിടെനിന്ന് സ്വകാര്യ വാഹനത്തിൽ ഇ.ഡിയുടെ ഓഫീസിലേക്ക് പോകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മന്ത്രി മലപ്പുറത്തേക്ക് മടങ്ങി. ജലീലിനെ ചോദ്യം ചെയ്ത കാര്യം എൻഫോഴ്‌സ്‌മെന്റ് മേധാവിയാണ് വെളിപ്പെടുത്തിയത്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെയാണ് മന്ത്രിയെ ചോദ്യം ചെയ്തത്. നയതന്ത്ര മാർഗത്തിൽ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.






