Sorry, you need to enable JavaScript to visit this website.

ജലീൽ ഉടൻ രാജിവെക്കണം-രമേശ് ചെന്നിത്തല

തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് അഴിമതിക്ക് നേതൃത്വം നൽകുന്നതെന്നും ജലീലിന്റെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിയെ അഴിമതി കേസിൽ ചോദ്യം ചെയ്യുന്നത്. ഇത് കേരളത്തിന് നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയാണ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായപ്പെട്ടു. ജലീലിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ വരികയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
 

Latest News