റിയാദ്- സാമൂഹിക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എന്‍. ജാബിര്‍ (53) റിയാദില്‍ നിര്യാതനായി.മെസ് കേബിള്‍സ് സീനിയർ സെയില്‍സ് കോഓർഡിനേറ്ററായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ബത്ഹ ഈസ്റ്റിലെ താമസസ്ഥലത്തായിരുന്നു മരണം.
തനിമ കലാ സാംസ്‌കരിക വേദി, ചേതന റീഡേഴ്‌സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പയ്യന്നൂര്‍ പെരുമ്പയിലെ പരേതനായ എസ്.കെ. അബ്ദുല്‍ ഖാദറിന്റെ മകനാണ്.
മൃതദേഹം ഷുമേസി ആശുപത്രി മോര്‍ച്ചറിയിലാണ്. ജാബിറിന്റെ ഖബറടക്ക നടപടികൾക്ക് റിയാദ് ഹെൽപ് ഡെസ്‌ക് പ്രവർത്തകരായ മുജീബ് കായംകുളവും നവാസ് കണ്ണൂരും പ്രവാസി സാംസ്‌കാരിക വേദിയുടെ നബീൽ പാഴൂരും രംഗത്തുണ്ട്.
ഭാര്യ നൂറയും മകന്‍ നാസിഫും റിയാദിലുണ്ട്. മൂത്ത മകന്‍ ജാസിം നാട്ടിലാണ്.






