മുംബൈ മേയര്‍ക്ക് കോവിഡ് 

മുംബൈ-മുംബൈ മേയര്‍ കിഷോരി പെഡ്‌നേകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കിഷോരി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായെന്നും കിഷോരി കുറിച്ചു. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് മേയര്‍. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം ക്വാറന്റീനില്‍ പോകണമെന്നും കിഷോരി ആവശ്യപ്പെട്ടു.
 

Latest News