ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട- റാന്നിയിൽ ക്വാറന്‍റൈന്‍ സെന്ററിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കലഞ്ഞൂർ സ്വദേശി നിശാന്ത് (41) ആണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് ബംഗളൂരുവിൽ നിന്ന്  നാട്ടിലെത്തിയ നിശാന്തിനെ വ്യാഴാഴ്ച രാവിലെയാണ് ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

റാന്നിക്ക് സമീപം വൈക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നുണ്ട്. പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും  അനുമതി നൽകിയിരുന്നില്ല.

Latest News