കാലിഫോര്‍ണിയ കാട്ടുതീ; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

സക്രാമെന്റോ- അമേരിക്കയിലെ കാലിഫോര്‍ണിയ സ്‌റ്റേറ്റില്‍ വന്‍ നാശം വിതച്ച കാട്ടുതീയില്‍ മൂന്ന് പേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ആയിരക്കണക്കിന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തി തീ പടരുകയാണെന്ന് ബുട്ടേ കൗണ്ടി ശരീഫ് പറഞ്ഞു.
രണ്ടു സ്ഥലങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് കൗണ്ടി ശരീഫ് കോറി ഹൊനേയ പറഞ്ഞു. കാലിഫോര്‍ണിയ കാട്ടുതീയില്‍ ഈ വര്‍ഷം ഇതുവരെ മരിച്ചവരുടെ എണ്ണം 11 ആയി.

 

Latest News