ന്യൂദല്‍ഹി- ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 95,735 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1,172 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതും ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,939 പേര്‍ രോഗമുക്തി നേടി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44.65 ലക്ഷമായി ഉയര്‍ന്നു. ഇവരില്‍ 34.71 ലക്ഷം പേരും രോഗമുക്തരായി. നിലവില്‍ 9.9 ലക്ഷം ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്.