കോഴിക്കോട് - സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷററായി ചേലക്കാട് എ മുഹമ്മദ് മുസ്്‌ലിയാരും മുശാവറ മെമ്പറായി എം.വി ഇസ്മാഈൽ മുസ്്‌ലിയാർ കുമരനല്ലൂരും തെരഞ്ഞെടുക്കപ്പെട്ടു.
സി.കെ.എം സ്വാദിഖ് മുസ്്‌ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്്‌ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്. 2004 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയിൽ അംഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഇസ്മാഈൽ മുസ്്‌ലിയാർ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ സ്വദേശിയാണ്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തിൽ വെച്ചാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്്‌ലിയാർ, ചേലക്കാട് എ മുഹമ്മദ് മുസ്്‌ലിയാർ, പി.പി ഉമർ മുസ്്‌ലിയാർ കൊയ്യോട്, കെ.ടി ഹംസ മുസ്്‌ലിയാർ, ഒ മുഹമ്മദ് എന്ന കുട്ടി മുസ്്‌ലിയാർ, കെ.പി.സി തങ്ങൾ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്്‌ലിയാർ നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാർ, വി. മൂസക്കോയ മുസ്്‌ലിയാർ, എ മരക്കാർ മുസ്്‌ലിയാർ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, മാണിയൂർ അഹ്മദ് മൗലവി, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, കെ ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ്്‌ലിയാർ, കെ.കെ.പി അബ്ദുല്ല മുസ്്‌ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി, ഒ.ടി മൂസ മുസ്്‌ലിയാർ, ഇ.കെ മഹ്മൂദ് മുസ്്‌ലിയാർ, എം.എം അബ്ദുല്ല ഫൈസി, എൻ.കെ അബ്ദുൽ ഖാദിർ മുസ്്‌ലിയാർ, പി.എം അബ്ദുസ്സലാം ബാഖവി ചർച്ചയിൽ പങ്കെടുത്തു.