കമല ഹാരിസ് ഒരിക്കലും യുഎസ് പ്രസിഡന്റാകില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി-കമല ഹാരിസ് ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റ് ആകില്ലെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലയും പ്രസിസന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനും കോവിഡ് വാക്‌സിനെക്കുറിച്ചു നടത്തിയ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെയും സുരക്ഷിതത്വത്തെയും കുറിച്ച് വിശ്വസനീയ ഉറവിടത്തില്‍ നിന്ന് വിവരം ലഭിക്കുന്നതു വരെ ട്രംപിന്റെ വാദങ്ങളെ വിശ്വസിക്കില്ലെന്നായിരുന്നു കമല അഭിപ്രായപ്പെട്ടത്. അവര്‍ വാക്‌സിനെ അവമതിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. അതൊരു വലിയ നേട്ടമാണെന്ന് ആളുകള്‍ ചിന്തിക്കില്ല. ഇത് തന്നെ അവരുടെ തോല്‍വി ഉറപ്പാക്കുന്നു- ട്രംപ് പറഞ്ഞു.
 

Latest News