മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിന് കോവിഡ് 

മുംബൈ-മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിനു കോവിഡ്  സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസം ഓക്‌സിജന്റെ അളവില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് 
സ്ഥിരീകരിക്കുകയായിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ വിവരം അറിയിച്ചിട്ടുണ്ട്. നവി മുംബൈ ആശുപത്രിയില്‍ ചികിത്സ തേടുമെന്നും റാണ അയ്യൂബ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാണ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത അറിയിച്ചത്. കോവിഡ്  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റാണാ അയ്യൂബ്. അതേസമയം എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
 

Latest News