കോഴിക്കോട്- കണ്ണൂരിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് മലയാളം ന്യൂസിന്റെ പേരിൽ വ്യാജ വാർത്ത. സലാഹുദ്ദീൻ കൊല്ലപ്പെട്ടത് ബി.ജെ.പി പ്രവർത്തകരെ അക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞുവെന്ന സ്‌ക്രീൻ ഷോട്ടാണ് മലയാളം ന്യൂസിന്റെ പേരിൽ പ്രചരിക്കുന്നത്. ഇത്തരത്തിലൊരു വാർത്ത മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് നേട്ടം കൊയ്യാൽ കാത്തിരിക്കുന്ന കുബുദ്ധികളാണ് മലയാളം ന്യൂസിന്റെ പേരിൽ വ്യാജ വാർത്തയുമായി രംഗത്തെത്തിയത്.