കണ്ണൂർ- പാലത്തായിയിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന് ജാമ്യം ലഭിക്കാൻ സഹായകമായ രീതിയിൽ കോടതിയിൽ റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ എം.എസ്.എഫ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.