പാലത്തായി കേസില്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി- കണ്ണൂർ പാലത്തായി പീഡനക്കേസിലെ പ്രതി ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ്​ സമർപ്പിച്ച ഹരജിയാണ്​ തള്ളിയത്​.

തലശ്ശേരി പോക്​സോ കോടതി ഉത്തരവ്​ ഹൈക്കോടതി ശരിവെച്ചു.  തീരുമാനം. പെണ്‍കുട്ടിയുടെ അധ്യാപകനായ പ്രതിക്ക്​ വേണ്ടി പോലീസ് ഒത്തുകളിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

ലോക്കൽ പോലീസ്​ ചുമത്തിയ പോക്​സോ ​ ക്രൈംബ്രാഞ്ച്​ കുറ്റപത്രത്തിൽ ഒഴിവാക്കിയതോടെയാണ്​ പ്രതിക്ക്​ ജാമ്യം ലഭിച്ചത്​.

Latest News