കണ്ണൂർ - കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണൂർ കണ്ണവം സ്വദേശി സലാഹുദ്ദീനാണ് വെട്ടേറ്റ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദിനെ വധിച്ച കേസിൽ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീൻ.
കൊലയ്ക്കു പിന്നിൽ ബി.ജെ.പിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.






