പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- രാജ്യാന്തര വിപണിയില്‍ ഇന്ധന വില കുറഞ്ഞത് കണക്കിലെടുത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ച് അതിന്റെ ഗുണം ജനങ്ങളിലെത്തിക്കണമെന്ന് ആവശ്യപ്പെടുള്ള പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മലയാളി അഭിഭാഷകന്‍ ഷാജി ജെ കൊടന്‍കണ്ടത്ത് ആണ് ഹര്‍ജി നല്‍കിയത്. ഏപ്രില്‍ മുതല്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില എക്കാലത്തേയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എണ്ണ വിപണന കമ്പനികള്‍ ദിനേന പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് ജഡ്ജി മുന്നറിയിപ്പു നല്‍കിയതോടെ ഹര്‍ജിക്കാരന്‍ പിന്‍വാങ്ങി. എണ്ണ വില സര്‍ക്കാരിന്റെ നയ തീരുമാനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി.
 

Latest News