Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

സ്വപ്നങ്ങളിലെ തുർക്കി

റിഹാന മേലത്ത്, കടലുണ്ടി

ഒരുപാട് നാളായി മനസ്സിൽ  കയറിക്കൂടിയ വലിയ ഒരു സ്വപ്നമാണ് തുർക്കി. പണ്ട് ഉംറക്ക്  ഇഹ്‌റാം കെട്ടാൻ  ആയിഷ പള്ളിയിലേക്ക് കയറിയ  ഒരു വാഹനത്തിൽ  ഞങ്ങളോടൊപ്പം  ഒരു തുർക്കിക്കാരനും ഉണ്ടായിരുന്നു.  യാത്ര തുടങ്ങിയപ്പോൾ തന്നെ അവർ ഞങ്ങളെ  എല്ലാവരെയും പരിചയപ്പെട്ടു. പിറകിലെ സീറ്റിലേക്ക് തിരിഞ്ഞു  ഉപ്പയോട് വിശേഷങ്ങൾ ചോദിച്ചു.  ഞങ്ങൾ എല്ലാവരും  പലരാജ്യങ്ങളിൽ ആണെങ്കിലും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ് എന്ന് പറഞ്ഞുകൊണ്ട്  സന്തോഷത്തോടെ അരികിൽ ഇരുന്ന ആളെ കെട്ടിപ്പിടിച്ചു.  

ഉപ്പയെ കെട്ടിപ്പിടിക്കാൻ എത്താത്തത് കൊണ്ട് കൈകൾ പിടിച്ചു ഉമ്മവെച്ചു. ഞങ്ങൾക്കും കൈകളുയർത്തി സന്തോഷത്തോടെ അഭിവാദ്യം നൽകി.  യാത്രയിലുടനീളം  അയാൾ  സംസാരിച്ചു കൊണ്ടേയിരുന്നു.   അദ്ദേഹം ഇപ്പോൾ  ലോകത്തിന്റെ  ഏത് ദിക്കിലാണ് ആണ് എന്നറിയില്ലെങ്കിലും,  എവിടെയാണെങ്കിലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ആയിരിക്കണമെന്നാണ് പ്രാർത്ഥന.


അന്ന് അദ്ദേഹം  ഓടിക്കയറിയത് ഞങ്ങളിരുന്ന വാഹനത്തിലേക്ക് ആണെങ്കിലും  അദ്ദേഹത്തിന്റെ രാജ്യം ഓടിക്കയറിയത്  എന്റെ സ്വപ്നങ്ങളിലേക്ക് ആണ്. അങ്ങനെ അന്നുമുതൽ  തുർക്കി   എന്റെ സ്വപ്നരാജ്യമായി മാറി.  ഞാൻ കേട്ടിടത്തോളം ജീവിതത്തിൽ  ഒരിക്കലെങ്കിലും  സന്ദർശിക്കേണ്ട  ഒരു രാജ്യമാണ് തുർക്കി. 
പ്രകൃതി വിസ്മയവും  പിന്നെ ചരിത്രവും  സംസ്‌കാരവും  അതിന്റെ അവശേഷിപ്പുകളും സംരക്ഷിക്കുന്നതിൽ അവർ വളരെ മുമ്പിലാണ്.  മാത്രമല്ല വ്യത്തിക്കും ശുചിത്വത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യം കൂടിയാണ് തുർക്കി.  സമ്പന്നവും ശക്തവുമായ രാജ്യങ്ങളിൽ  ഒന്നാണ് തുർക്കി ഇന്ന്.  ഏറ്റവുമധികം  സഞ്ചാരികൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ  ഒന്ന്  കൂടിയായ തുർക്കിയെ നമ്മളിലേക്ക് ആകർഷിക്കുന്ന  പലതും  അവിടെയുണ്ട്. അവിടെയുള്ള ഗ്രാൻഡ് ബസാർ ആണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉള്ള മാൾ. തലസ്ഥാന നഗരി അൻകാര  ആണെങ്കിലും, കൂടുതൽ ആളുകളും  അവിടെത്തെ  ഏറ്റവും വലിയ നഗരമായ  ഇസ്താംബൂൾ ആണ് തലസ്ഥാനം എന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്.  ഇസ്താംബൂളിന്റെ  ഒരു ചെറിയ ഭാഗം  ഒഴികെ ബാക്കി എല്ലാ ഭാഗങ്ങളും  ഏഷ്യയിലാണ്. എന്നിട്ടും യൂറോപ്പിന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നതാണ് ഏറെ കൗതുകം.  യൂറോപ്പിനെയും  ഏഷ്യയേയും വേർതിരിക്കുന്ന  ബോസ്ഫറസ് പാലം അവിടത്തെ  മറ്റൊരു ആകർഷകമാണ്.  എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യം കൂടിയാണ് ആണ് തുർക്കി.  അവിടത്തെ മറ്റൊരു സഞ്ചാരകേന്ദ്രമാണ്  ഈജിപ്ഷ്യൻ സ്‌പൈസ് മാർക്കറ്റ്. സുഗന്ധവ്യഞ്ജനങ്ങൾ മാത്രം വിൽക്കുന്ന ഒരു മാർക്കറ്റ് ആണിത്. 


തുർക്കിയുടെ  ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്്‌ലീങ്ങൾ ആണെങ്കിലും ഒരു ജനാധിപത്യ രാജ്യമാണിത്. പണ്ട് ലോകം,  യൂറോപ്പിലെ രോഗി  ഇന്ന് പരിഹസിച്ചിരുന്ന തുർക്കി ഇന്ന് അതിന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. ലോകത്ത്  ഏറ്റവും ശക്തരായ  ഭരണാധികാരി ഒരാളായ റജബ് ത്വയ്യിബ് ഏർദോഖാൻ ആണ് രാജ്യം ഭരിക്കുന്നത്.   ഏറെ ചർച്ച ചെയ്യപ്പെട്ട, മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ  വീണ്ടെടുത്ത് പള്ളിയാക്കി നൽകിയത് അദ്ദേഹത്തിന്റെ ധീരമായ നടപടി ആണ്. മുന്തിരിയും  വഴുതനങ്ങയും ആണ് അവിടത്തെ  പ്രധാന കൃഷികൾ. ഗുഹാ വീടുകളും  ബലൂണും, ഫെയറി ചിമ്മിണികളും എല്ലാംകൂടി  ഒരു സ്വപ്നലോകമാണ് കപ്പഡോക്കിയ ഇന്ന്.  നമ്മുടെ  നാട്ടിൽ സുലഭമായി കിട്ടുന്ന  ഷവർമ  തുർക്കിയുടെ ഭക്ഷണമാണ്.  ബാക്ലോവ,   കോഫ്ത,  മനോമേൻ,  കബാബ് എന്നിവയും  അവിടത്തെ ഭക്ഷണങ്ങളാണ്.  തുർക്കിസ്  കോഫി ലോക പ്രശസ്തമാണല്ലോ..  ലോകത്തിലെ ഏറ്റവും ശക്തമായ  ഒട്ടോമൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു ഇത്.   ഏതാണ്ട് ആറുനൂറിൽപരം വർഷം ഒട്ടോമൻ സാമ്രാജ്യ കേന്ദ്രമായിരുന്നു ഇവിടെ.  രാജ്യത്തിന്റെ സാക്ഷരതാനിരക്ക് 80 ശതമാനത്തോളം ആണ്.  അസർബൈജാനെക്കാളും  ലോകോത്തരമായി അറിയപ്പെടുന്ന  യൂണിവേഴ്‌സിറ്റികളും ഒരുപാടുണ്ട്.  ഇന്നും   കുറഞ്ഞ ചെലവിൽ  പഠിക്കാൻ  ധാരാളം മലയാളികളും  ഇന്ത്യക്കാരും തുർക്കിയിലേക്ക് പോകുന്നുണ്ട്. പഴയതെല്ലാം പൊളിച്ചു  പുതിയത് പണിയുന്ന നമ്മുടെ  സമ്പ്രദായത്തെക്കാൾ  പഴമയിൽ സൗന്ദര്യം കണ്ടെത്തുന്ന അവരുടെ രീതിയായിരിക്കും എന്നെ അവരിലേക്ക്  കൂടുതൽ കൂടുതൽ ആകർഷിച്ചത് പ്രിയപ്പെട്ട തുർക്കീ..  വിധിയുണ്ടെങ്കിൽ നിന്നെ തേടി ഒരിക്കൽ ഞാൻ വരും


അടിക്കുറിപ്പുകൾ


1. അൻകാര  

2. ഇസ്താംബൂൾ 

3 കപ്പഡോക്കിയ  

Latest News