കോവിഡ്: മലയാളി ജിദ്ദയിൽ മരിച്ചു

ജിദ്ദ- കോതമംഗലം നെല്ലിക്കുഴി അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി (63) ജിദ്ദയിൽ നിര്യാതനായി. കോവിഡ് ബാധിച്ച്  ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സെനറ്റിൽ ചികിത്സയിലായിരുന്നു. 24 വർഷമായി പ്രവാസിയാണ്. പത്തു വർഷമായി ജിദ്ദയിൽ സഹാറ മെയ്‌ന്റെനൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.  അന്നമ്മയാണ് ഭാര്യ.  വരുൺ ജയിംസ്, വർഷ ബോബൻ മക്കളാണ്.
 

Latest News