സ്വര്‍ണം തട്ടിയെടുത്തു,വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ്- വിദ്യാര്‍ഥികളെ ഉപയോഗിച്ച് വീടുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ മദ്രസാ അധ്യാപകന്‍ പിടിയില്‍. വിദ്യാര്‍ഥിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയില്‍ പോക്‌സോയും ചമുത്തി.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയും ഉളിക്കല്‍ നുച്ചിയാട്ടെ മദ്രസാ അധ്യാപകന്‍ അബ്ദുല്‍ കരീമിനെയാണ് (43) കര്‍ണാടകയിലെ ബട്കലില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.  
ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

സ്വര്‍ണം മോഷ്ടിച്ചതിന് നാല് കേസും വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തു.

കോളിത്തട്ടില്‍ താമസക്കാരനായ അബ്ദുല്‍ കരീം നിരവധി വീടുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് ഉളിക്കല്‍ പോലീസ് പറഞ്ഞു. നുച്ചിയാട്ടെ തെക്കേവീട്ടില്‍ മുഹമ്മദ് ഷഫീഖിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷണം പോയ പരാതിയില്‍ ആരംഭിച്ച അന്വേഷണമാണ് മദ്രസാ അധ്യാപകനിലെത്തിയത്.

പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ മോഷണ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിലെ മദ്രസ വിദ്യാര്‍ഥിയോട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് കേസിനു തുമ്പായത്.

വീട്ടുകാരറിയാതെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നാല്‍ ദിവ്യാത്ഭുതങ്ങള്‍ കാണിച്ചു തരാമെന്നും പറത്തു പറഞ്ഞാല്‍ തല പൊട്ടിത്തെറിക്കുമെന്നുമാണ് അധ്യാപകന്‍ വിശ്വസിപ്പിച്ചിരുന്നതെന്ന് വിദ്യാര്‍ഥി മൊഴി നല്‍കി.

സംഭവം പുറത്തായതോടെ പദേശവാസിയായ പള്ളിപ്പാത്ത് മൊയ്തുവടക്കം മൂന്നുപേര്‍ കൂടി പരാതി നല്‍കി.

 

Latest News