കോവിഡ് ബാധിച്ച സ്ത്രീകളെ ഇനി രാത്രി സമയത്ത് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് ബാധിച്ച സ്ത്രീകളെ രാത്രികാലങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആറന്മുളയില്‍ കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് െ്രെഡവര്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.അടിയന്തര സാഹചര്യത്തില്‍ മാത്രം രാത്രിയില്‍ ആംബുലന്‍സ് അയച്ചാല്‍ മതിയെന്നും സ്ത്രീകളെ ചികിത്സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
 

Latest News