വോഡഫോണ്‍ ഐഡിയ ഇനി 'വി'

മുംബൈ- മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ തങ്ങളുടെ മുദ്രാ നാമം പരിഷ്‌ക്കരിച്ചു. ഇനി 'വി' എന്ന പേരില്‍ അറിയപ്പെടും. വോഡഫോണ്‍ എന്ന പേരിലെ ആദ്യ അക്ഷരമായ വിയും ഐഡിയുടെ ആദ്യ അക്ഷരമായ ഐയും ചേര്‍ത്താണ് Vi എന്ന പുതിയ പേര് രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പാണ് വോഡഫോണും ഐഡിയയും ലയിച്ചു ഒന്നായത്. രാജ്യത്ത് ടെലികോം മേഖലയില്‍ മത്സരം കടുക്കുകയും കടബാധ്യത പെരുകുകയും ചെയ്യുന്ന ഘട്ടത്തിലാണ് പുതിയ ബ്രാന്‍ഡ് മുഖവുമായി വി എത്തുന്നത്. ലയനത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള രണ്ടു കമ്പനികളുടേയും നെറ്റ്‌വര്‍ക്കുകള്‍ സംയോജിപ്പിക്കുകയും ജീവനക്കാരേയും പ്രവര്‍ത്തനങ്ങളും പുനക്രമീകരിക്കുകയും ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് പുതിയ പേരും കമ്പനിക്ക് നല്‍കിയിരിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ സിഇഒ രവീന്ദര്‍ തക്കര്‍ പറഞ്ഞു.

പുതിയ പേരായ വി രണ്ടു പേരുകളുടെ സങ്കലനം എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മാ സ്വഭാവം പ്രതിഫലിക്കുന്നതാണെന്നും കമ്പനി പറയുന്നു.
 

Latest News