സ്വര്‍ണക്കടത്തു കേസ്; നാല് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം- തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നാല് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍, മുഹമ്മദ് അബ്ദു ഷമീം, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. അബൂബക്കറി്‌ന ബുധനാഴ്ച വരെയും മറ്റു പ്രതികള്‍ക്ക് വെള്ളിയാഴ്ച വരെയുമാണ് കസ്റ്റഡി കാലാവധി.ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
 

Latest News