Sorry, you need to enable JavaScript to visit this website.
Sunday , December   06, 2020
Sunday , December   06, 2020

കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം

ന്യൂദല്‍ഹി-ബോളിവുഡ് നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.മഹാരാഷ്ട്രയെ പാക്കിസ്ഥാനുമായി സാമ്യപ്പെടുത്തിയുള്ള താരത്തിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ സംഘത്തിലുണ്ട്.കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു. മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെ സെപ്റ്റംബര്‍ ഒന്‍പതിന് കങ്കണ മഹാരാഷ്ട്രയില്‍ വരുന്നുണ്ട്.
 

Latest News