Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി അടിവസ്ത്രത്തിൽ വീട്ടിലേക്ക് ഓടിക്കയറി; ഉടുതുണി വാങ്ങി മുങ്ങി

കൊണ്ടോട്ടി-ഡി.ആർ.ഐ സംഘത്തെ ഇടിച്ച് തെറിപ്പിച്ച സ്വർണക്കടത്ത് വാഹന ഡ്രൈവർ ഫസൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത് ഉടുതുണിയില്ലാതെ. കളളക്കടത്ത് സംഘത്തിന്റെ വാഹനം തടഞ്ഞപ്പോഴാണ്  ബുളളറ്റിൽ എത്തിയ രണ്ട് ഡി.ആർ.ഐ ഉദ്യോഗസ്ഥരെ ഇടിച്ചിട്ടത്. നിയന്ത്രണം വിട്ട വാഹനം കുറ്റിക്കാട്ടിലെ മരത്തിൽ ഇടിച്ച് നിന്നതോടെ ഡ്രൈവർ ഇറങ്ങിയോടി.സമീപത്തെ വയലിലൂടെ അടിവസ്ത്രത്തിൽ ഓടിയ ഫസൽ തെട്ടടുത്ത വീട്ടുടമസ്ഥനെ വിളിച്ചുണർത്തി ഉടുതുണി ആവശ്യപ്പെടുകയായിരുന്നു.
പോലീസിനെ കണ്ട് ഭയന്നോടിയപ്പോൾ തുണി നഷ്ടപ്പെട്ടാണ് വീട്ടുടമയോട് ഇയാൾ പറഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളാണ് സ്വർണക്കടത്ത് വാഹനം ഓടിച്ചതെന്ന് ബോധ്യമായത്.സമീപത്തെ വായലിലൂടെയാണ് പ്രതി രക്ഷപ്പെട്ടത്.ഇയാളുടെ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.സംഭവ സ്ഥലത്ത് പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. 
അതിനിടെ, കരിപ്പൂർ സ്വർണക്കടത്ത് സംഘത്തിൽ കൂടുതൽ പേരെന്ന് സൂചന. ഡി.ആർ.െഎ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് സ്വർണം കടത്തിയ സംഭവത്തിൽ ഒരാളെ മാത്രമാണ് പിടികൂടാനായത്. രണ്ടാമത്തെയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. ഇതിന് പുറമെ മറ്റൊരു കാറിൽ സംഘം കൂടിയുണ്ടായിരുന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സ്വർണം വിമാനത്താവളത്തിനുളളിൽ നിന്നും പുറത്തെത്തിക്കാൻ ശ്രമിച്ച രണ്ട് ശുചീകരണ വിഭാഗത്തിലെ ജീവനക്കാരെയാണ് ഡി.ആർെഎ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സ്വർണം കടത്താൻ സഹായിച്ചവരെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഡി.ആർ.െഎ കോഴിക്കോട് യൂണിറ്റിന് പുറമെ കൊച്ചിയിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടയാളുടെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാനാണ് ഡി.ആർ.ഐ സംഘത്തിൽ നിന്നും രക്ഷപ്പെട്ടത്.    ശുചീകരണ വിഭാഗത്തിലെ ജലീൽ,സലാം എന്നിവരെയാണ് ഡയറക്ട്‌റേറ്റ് ഓഫീസ് റവന്യൂ ഇന്റലിജൻസ്(ഡി.ആർ.ഐ)കസ്റ്റഡിയിലെടുത്തത്. ഡി.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ അനീഷ് ശശിധരൻ നേതൃത്വത്തിലാണ് കളളക്കടത്ത് പിടിക്കാനെത്തിയത്.
 

Latest News