തിരുവനന്തപുരം- കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പ് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി പരാതി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് തിരുവനന്തപുരം പാങ്ങോടുള്ള വീട്ടില്‍വച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. ജോലി സംബന്ധമായ ആവശ്യത്തിനായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരം പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
തിരുവനന്തപുരം വെള്ളറടയില്‍ സൃഹൃത്തിനൊപ്പം താമസിച്ച് വെള്ളറട പോലീസിലാണ് യുവതി ഇതുസംബന്ധിച്ച പരാതി നല്‍കിയത്.