Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വന്ദേഭാരത് ആറാം ഘട്ടം: ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു

റിയാദ്- സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഏതാനും അധിക വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഇൻഡിഗോയുമാണ് ഈ അധിക സർവീസുകൾ നടത്തുക. 
സെപ്തംബർ ഏഴിന് ദമാമിൽ നിന്ന് കോഴിക്കോട്ടേക്കും ഹൈദ്രാബാദിലേക്കും എട്ടിന് കൊച്ചിയിലേക്കും 11 ന് ദമാമിൽ നിന്ന് മംഗലാപുരത്തേക്കും 13 ന് തിരുവനന്തപുരത്തേക്കും 14ന് കണ്ണൂരിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തും. 10ന് ദമാമിൽ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസ് നടത്തും. 11 ദമാമിൽ നിന്ന് വിജയവാഡ- ഹൈദ്രാബാദിലേക്കും 12ന് ലക്‌നോ- ഡൽഹിയിലേക്കും 13ന് കണ്ണൂരിലേക്കും 14ന് തിരുവനന്തപുരത്തേക്കും 15ന് അഹമ്മദാബാദ്- മുംബൈയിലേക്കും എയർ ഇന്ത്യ സർവീസ് നടത്തും.
 

Latest News