ബെര്‍മിങ്ങാമില്‍ അക്രമി നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഒരു മരണം

ബെര്‍മിങ്ങാം- ഇംഗ്ലണ്ടിലെ ബെര്‍മിങ്ങാം സിറ്റി സെന്ററില്‍ ഞായറാഴച പുലര്‍ച്ചെ ഒരു അക്രമി നടത്തി കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുത്തേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റു അഞ്ചു പേര്‍ക്കും കുത്തേറ്റു. അക്രമിക്കു വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താനായി സിസിടിവി കാമറ ദൃശ്യങ്ങളും മൊബൈല്‍ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. രാത്രി വൈകിയും ക്ലബുകളും ബാറുകളും തുറന്നിരിക്കുന്ന ജനത്തിരക്കുള്ള സ്ഥലത്താണ് സംഭവം നടന്നതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. ആള്‍ക്കൂട്ടങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കത്തി പുറത്തെടുത്തു കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
 

Latest News