ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണ ബോട്ടു റാലിക്കിടെ അപകടം, നിരവധി ബോട്ടുകള്‍ മുങ്ങി

ഹൂസ്റ്റന്‍- യുഎസ് പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോട്ടു റാലിക്കിടെ നിരവധി ബോട്ടുകള്‍ മുങ്ങി. ടെക്‌സസിലെ ട്രാവിസ് തടാകത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വലിയ ബോട്ടുകള്‍ അടുത്തടുത്തായി സഞ്ചരിച്ചതാകാം അപകട കാരണമെന്ന് കരുതപ്പെടുന്നു. കായലിലെ വെള്ളം വലിയ ഓളങ്ങളായി ഉയര്‍ന്നതോടെ ബോട്ടുകള്‍ മറിയുകയും കൂട്ടിയിടിക്കുകയുമായിരുന്നു. നിരവധി പേരും വെള്ളത്തില്‍ വീണു. അടിയന്തിര സഹായ വിളികളെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരും രംഗത്തെത്തി. റാലിക്കായി അപ്രതീക്ഷിതമായി വളരെയധികം ബോട്ടുകള്‍ എത്തിയിരുന്നു. അഞ്ചു കിലോമീറ്റര്‍ ദൂരം ബോട്ടുകള്‍ സഞ്ചരിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. ബോട്ടു റാലിയില്‍ പങ്കെടുക്കുമെന്ന് 2500ലേറെ പേര്‍ ഫേസ്ബുക്ക് ഇവന്റ് പേജില്‍ അറിയിച്ചിരുന്നു.
 

Latest News