തെലങ്കാനയില്‍ പുതിയ സെക്രട്ടറിയേറ്റില്‍ ക്ഷേത്രവും ചര്‍ച്ചും രണ്ട് പള്ളികളും

ഹൈദരാബാദ്- തെലങ്കാനയില്‍ പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്ഷേത്രവും പള്ളിയും ചര്‍ച്ചും പണിയുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.
സര്‍ക്കാര്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നുവെന്നും അതിനാലാണ് സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എ.ഐ.ഐ.എം.എം നേതാവ് അസസുദ്ദിന്‍ ഉവൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് റാവു തന്റെ തീരുമാനം അറിയിച്ചത്.
സെക്രട്ടറിയേറ്റ് മന്ദിരം പണി കഴിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ രണ്ട് പള്ളികള്‍ പൂര്‍ണമായും പൊളിച്ചുനീക്കേണ്ടി വന്നിരുന്നു. അവ പുനര്‍നിര്‍മ്മിക്കാനായി മുഖ്യമന്ത്രിയെ സമീപിച്ച പ്രതിനിധികളുടെ യോഗത്തിലാണ്  ഈ ആശയം ഉരുത്തിരിഞ്ഞത്.
പഴയ സെക്രട്ടേറിയറ്റ് പരിസരത്ത് തന്നെ പള്ളികള്‍ നിര്‍മിക്കുമെന്ന് റാവു പറഞ്ഞു. മുമ്പുണ്ടായിരുന്ന അതേ സ്ഥലത്ത് തന്നെ രണ്ട് പള്ളികളും നിര്‍മിച്ചു നല്‍കും.

 

Latest News