യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ

കൊച്ചി-കൊച്ചി മെട്രോ ട്രെയിനില്‍ യാത്രാനിരക്ക് കുറച്ചു. കൂടിയ നിരക്കായ 60 രൂപയില്‍ നിന്നും 50 രൂപയായാണ് കുറച്ചത്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോ?ഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും.
ഈ മാസം ഏഴു മുതലാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുന്നത് . കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വിസുകളെല്ലാം തന്നെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എല്ലാത്തരത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സര്‍വീസ് നടത്തുക. സീറ്റുകളില്‍ സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയും ആവശ്യവും പരിഗണിച്ചുള്ള സേവനമാണ് മെട്രോ പരിഗണിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഏഴ്, എട്ട് തീയതികളില്‍ മെട്രോയ്ക്ക് ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെ സര്‍വീസ് ഉണ്ടായിരിക്കില്ല. ഈ ദിവസങ്ങളില്‍ രാത്രി എട്ടോടെ സര്‍വീസ് അവസാനിപ്പിക്കാനാണ് തീരുമാനം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചായിരിക്കും തുടര്‍ ദിവസങ്ങളില്‍ സര്‍വീസുകള്‍. തിങ്കളാഴ്ച മൂന്നാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പേട്ട സ്‌റ്റേഷന്‍ മാത്രം ഉള്‍പ്പെടുന്നതാണ് മൂന്നാം റീച്ച്.
 

Latest News