കോവിഡ് അടുത്ത വര്‍ഷവും തുടരുമെന്ന് എയിംസ് ഡയറക്ടര്‍

ന്യൂദല്‍ഹി-കോവിഡ് വൈറസ് അടുത്ത വര്‍ഷവും തുടര്‍ന്നേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുവലേറിയ. നിലവിലെ സാഹചര്യം അനുസരിച്ച് ഏതാനും മാസങ്ങള്‍ കൂടി രോഗ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക സംഘത്തിലെ അംഗം കൂടിയാണ് ഡോ. ഗുലേറിയ.കോവിഡ് 2021 ലേക്ക് കടക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ നമുക്ക് പറയാന്‍ കഴിയുന്നത് രോഗവ്യാപന തോത് കുത്തനെ ഉയരുന്നതിനു പകരം താഴ്ന്ന നിലയിലായിക്കും എന്നതാണ്. അടുത്ത വര്‍ഷം ആദ്യം കോവിഡ് അവസാനിക്കുമെന്ന് പറയാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News