അരുണാചലില്‍ അഞ്ച് ഇന്ത്യക്കാരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന് ആരോപണം

ഇറ്റാനഗർ- ലഡാക്കില്‍ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടു പോയതായി അരുണാചല്‍ കോണ്‍ഗ്രസ് എംഎല്‍എ നിനോങ് ഇറിങ് ആരോപിച്ചു. ഇവര്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണരായ തനു ബകര്‍, പ്രശാന്ത് റിങ്‌ലിങ്, ങാരു ദിരി, ദോങ്തു ഇബിയ, തോച് സിംഗ്കം എന്നിവരെയാണ് അപ്പര്‍ സുബന്‍സിരി ജില്ലയിലെ സെര 7 മേഖലയിലെ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ കാണാതായത്. ലഡാക്കിനും ദോക്‌ലാമിനും ശേഷം ചൈനീസ് സേന അരുണാചല്‍ പ്രദേശിലും അതിര്‍ത്തി കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു. ഇന്ത്യയുടെ അതിര്‍ത്തി നിയന്ത്ര രേഖയിലേക്ക് അവര്‍ കയറിയാതി തെളിഞ്ഞിട്ടുണ്ടെന്നും ഇതു രണ്ടാം തവണയാണ് ഇന്ത്യക്കാരെ അവര്‍ തട്ടിക്കൊണ്ടു പോകുന്നതെന്നും അദ്ദേഹം പറയുന്നു.

Latest News