ന്യൂദൽഹി- അതിർത്തിയിലെ സംഘർഷത്തിന് കാരണം ഇന്ത്യയാണെന്നും തങ്ങളുടെ ഒരിഞ്ച് ഭൂമി നഷ്ടപ്പെടുത്തില്ലെന്ന് ചൈന. ഇന്ത്യയാണ് അതിർത്തിയിലെ മുഴുവൻ സംഘർഷങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് ചൈന രംഗത്തെത്തിയത്. മോസ്‌കോയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കെയും തമ്മിൽ നടത്തിയ ചർച്ചയിലായായിരുന്നു ചൈനയുടെ പ്രതികരണം. വെള്ളിയാഴ്ചയാണ് ഇരുമന്ത്രിമാരും ചർച്ച നടത്തിയത്. അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.