Sorry, you need to enable JavaScript to visit this website.

ഒറ്റ ദിവസം 86,432 പേര്‍ക്ക് കോവിഡ്; ഇന്ത്യയില്‍ രോഗബാധിതര്‍ 40 ലക്ഷം കടന്നു

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. വെറും 13 ദിവസത്തിനിടെയാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണ 30 ലക്ഷത്തില്‍ നിന്നും 40 ലക്ഷമായി ഉയര്‍ന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്രവേഗത്തില്‍ കുറഞ്ഞ കാലയളവില്‍ രോഗവ്യാപനം നടന്നിട്ടില്ല. 24 മണിക്കൂറിനിടെ 86,432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് റിപോര്‍ട്ട് ചെയ്ത ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന തോതാണിത്. 1089 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 40,23,179 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യുഎസിനും (62 ലക്ഷം), ബ്രസീലിനും (40.9 ലക്ഷം) തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.  ബ്രസീലുമായി 70,000 കേസുകളുടെ വ്യത്യാസമെ ഉള്ളൂ. ഇന്ത്യയില്‍ ഇതുവരെ 31.07 ലക്ഷം പേര്‍ രോഗമുക്തി നേടി. 69,561 പേരാണ് ഇതുവരെ മരിച്ചത്. പുതിയ രോഗമുക്തി നിരക്ക് 77.2 ശതമാനമാണ്.

മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 62 ശതമാനം വരുമിത്. വിവിധ സംസ്ഥാനങ്ങളിലായി 15 ജില്ലകളില്‍ വന്‍തോതില്‍ ആക്ടീവ് കേസുകള്‍ വര്‍ധിച്ചിതായും ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പറയുന്നു. 


 

Latest News