Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രമ്യാഹരിദാസിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കെട്ടി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം- തിരുവനന്തപുരത്തുനിന്ന്  ചങ്ങാനാശ്ശേരിയിലേക്ക് പോകുകയായിരുന്ന രമ്യാ ഹരിദാസ് എം.പിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തായും തന്നെ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയതായും രമ്യാഹരിദാസ് പറഞ്ഞു.
ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്‌ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ്  വെഞ്ഞാറമൂട് ജങ്ഷനില്‍ വെച്ച് വാഹനം തടഞ്ഞതെന്ന് ആലത്തൂര്‍ എംപിയായ രമ്യാഹരിദാസ് പറഞ്ഞു.

വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസാണ് രമ്യാ ഹരിദാസിനെ രക്ഷിച്ചത്.
സ്ഥലത്ത് ഡിവൈഎഫ്‌ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് രമ്യാഹരിദാസിന്റെ വാഹനം എത്തിയത്. ഈ സമയം റോഡിന്റെ ഒരുഭാഗത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍  തടയുകയായിരുന്നു.

 

Latest News