Sorry, you need to enable JavaScript to visit this website.

ഇസ്രായിലും കൊസോവോയും ബന്ധം സ്ഥാപിക്കുന്നു; സെര്‍ബിയ എംബസി മാറ്റും

വാഷിംഗ്ടണ്‍- ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ കൊസോവ ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളുടെ രണ്ടാമത്തെ വിജയമാണിത്. നേരത്തെ യു.എസ് മധ്യസ്ഥതയില്‍ ഇസ്രായിലും യു.എ.ഇയും ചരിത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.
യു.എസ് മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി സാമ്പത്തിക ബന്ധങ്ങള്‍ സാധാരണ നിലയിലാക്കിയതായി സെര്‍ബിയയും കൊസോവോയും പ്രഖ്യാപിച്ചു. സെര്‍ബിയ ഇസ്രായില്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്നതും കൊസോവോ ഇസ്രായേലിനെ അംഗീകരിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി രണ്ട് ദിവസത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം, സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസികും കൊസോവോ പ്രധാനമന്ത്രി അവ്ദുല്ല ഹോതിയും  നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിരവധി സാമ്പത്തിക കരാറുകളില്‍ ഒപ്പുവെച്ചു.  
വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനം നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വലിയ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഇസ്രായിലിന്റെ അന്താരാഷ്ട്ര നില മെച്ചപ്പെടുത്തുന്നതിനും ട്രംപ് ഭരണകൂടം ഇതിലൂടെ വലിയ സംഭാവനയാണ് നല്‍കുന്നത്.  
തീര്‍ച്ചയായും ഇത് ചരിത്രപരമാണെന്നും ഭാവിയില്‍ ഇരു രാജ്യങ്ങളിലേക്കും പോകാന്‍ ആഗ്രഹിക്കുന്നുവെന്നും സെര്‍ബിയന്‍ , കൊസോവോ നേതാക്കളോടൊപ്പം ഓവല്‍ ഓഫീസില്‍ ട്രംപ് പറഞ്ഞു. തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള സെര്‍ബിയയുടെ തീരുമാനം ഇസ്രായിലിനും അമേരിക്കക്കുമുള്ള അംഗീകാരമാണ്. ട്രംപ് ഭരണകൂടം 2017 അവസാനത്തോടെ ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും 2018 മെയ് മാസത്തില്‍ യു.എസ് എംബസി മാറ്റുകയും ചെയ്തിരുന്നു.
മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കൊസോവോ ഇതുവരെ ഇസ്രായിലിനെ അംഗീകരിക്കുകയോ ഇസ്രായില്‍ കൊസോവോയെ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
സാമ്പത്തിക ബന്ധങ്ങള്‍ സാധാരണ നിലയിലാക്കിയതായി സെര്‍ബിയയും കൊസോവോയും വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ പ്രഖ്യാപിച്ചു. ഇസ്രായില്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്നും സെര്‍ബിയ പ്രഖ്യാപിച്ചു. ഇസ്രായിലിനെ അംഗീകരിക്കുമെന്ന് കൊസോവോ പറഞ്ഞു. ജൂത രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര നില മെച്ചപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റത്തിന്റെ രണ്ട് നീക്കങ്ങള്‍. സെര്‍ബിയന്‍ പ്രസിഡന്റും കൊസോവോയുടെ പ്രധാനമന്ത്രിയും കഴിഞ്ഞ രണ്ട് ദിവസമായി ട്രംപ് ഭരണാധികാരികളുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നു. തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്നതിന് സാമ്പത്തിക മേഖലകളില്‍ സഹകരിക്കാന്‍ അവര്‍ സമ്മതിച്ചു. കരാര്‍ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന് നയതന്ത്ര വിജയം നല്‍കുന്നു.

 

Latest News