Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹരിയാനയിൽ യുവഗായികയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു

പാനിപത് - ഹരിയാനയിൽ 22കാരിയായ യുവ ഗായികയെ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി. നാടൻപാട്ടുകൾ പാടി ശ്രദ്ധേയ ആയ ഹർഷിത ദഹിയയാണ് ഹരിയാനയിലെ പാനിപതിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലപ്പെട്ടത്. തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് ഈയിടെ ഹർഷിത സോഷ്യൽ മീഡിയയിൽ ഒരു ലൈവ് വീഡിയോയിൽ പറഞ്ഞിരുന്നു. ഭീഷണി കൊണ്ട് തന്നെ ഭയപ്പെടുത്താനാവില്ലെന്നും അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. 
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പാനിപത്തിലെ ഒരു ഗ്രാമത്തിൽ പരിപാടി കഴിഞ്ഞ് ദൽഹിയിലേക്ക് മടങ്ങുന്ന വഴിയെ ആക്രമികൾ കാർ തടഞ്ഞു നിർത്തി ഹർഷിതയെ വെടിവച്ചു കൊന്നത്. കഴുത്തിലും തലയിലും തുരുതുരെ വെടിയേറ്റ് ഹർഷിത സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചാംറാറ ഗ്രാമത്തിലൂടെ പോകുന്ന വഴിയെ കൊലയാളി സംഘത്തിന്റെ കാർ ഹർഷിതയുടെ കാറിനെ ഓവർടേക്ക് ചെയ്ത് വഴി തടഞ്ഞാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഹർഷിതയുടെ കാറിലുണ്ടായിരുന്നവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ഗായികയും സുഹൃത്തും െ്രെഡവറുമാണ് ഹർഷിതയെ കൂടാതെ കാറിലുണ്ടായിരുന്നത്.
തിഹാർ ജയിലിൽ കഴിയുന്ന ഹർഷിതയുടെ ഒരു ബന്ധുവുമായി ബന്ധമുള്ളവരാണ് ഈ കൊലയാളി സംഘമെന്ന് സംശയിക്കപ്പെടുന്നതായി പോലീസ് പറയുന്നു. കൊലക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിയാന നാടൻ പാട്ടായ രാഗിണി ഗായികയായ ഹർഷിത നർത്തകിയുമാണ്.
 

Latest News