Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കു മാറ്റമില്ല; ആറു മുഖ്യമന്ത്രിമാരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ പരീക്ഷകള്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതു രണ്ടാം തവണയാണ് കോടതി ഈ ആവശ്യം തള്ളുന്നത്. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കണമെന്നായിരുന്നു മുഖ്യമന്ത്രിമാരുടെ ആവശ്യം. ഈ ഹര്‍ജി പരിഗണനാ യോഗ്യമല്ലെന്നും കോടതിയുടെ മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ജസ്റ്റിസുമാരായ അശോഷ് ഭൂഷണ്‍, ബിആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

ഇതേ ആവശ്യം ഉന്നയിച്ച് 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സമര്‍പിച്ച ഹര്‍ജി ഓഗസ്റ്റ് 17ന് സുപ്രീം കോടതി തള്ളിയിരുന്നു. കോടതി ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യന്ത്രിമാരുടെ ഹര്‍ജി. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കോടതിയെ സമീപിച്ചിരുന്നത്.
 

Latest News