അവിഹിത ബന്ധം; രാജസ്ഥാനില്‍ യുവ സന്യാസി ലിംഗം മുറിച്ചു

ജയ്പൂര്‍-യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സന്യാസിയെ ലിംഗം മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയില്‍ 32-കാരനായ സന്യാസി സ്വയം ലിംഗം മുറിച്ചതാണെന്നു പറയുന്നു.
 
താരാനഗറില്‍ ആശ്രമം നടത്തുന്ന ഒരു ആള്‍ദൈവത്തിന്റെ സഹായിയാണ് സന്തോഷ് ദാസ് എന്ന ഈ യുവ സന്യാസി. ചൊവ്വാഴ്ച രാവിലെയാണ് ഇദ്ദേഹം ലിംഗം മുറിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ആരോഗ്യ നില ഗുരുതരമായതോടെ ബിക്കാനീറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം സന്യാസിയില്‍നിന്ന് മൊഴിയെടുക്കും. സംഭവത്തിനു പിന്നിലെ കാരണം അവ്യക്തമാണ്. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
 

Latest News