മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.  ലഖിംപുര്‍ ഖേരിയില്‍ കരിമ്പ് തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബലാത്സംഗം ചെയ്ത ശേഷം കഴുഞ്ഞ് ഞെരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ മറ്റൊരു ഗ്രാമവാസിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്  ആരോപണം.
ലഖിംപുര്‍ ഖേരി ജില്ലയില്‍ 20 ദിവസത്തിനിടെ മൂന്നാമത്തെ ക്രൂരതയാണിത്.  
സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ പോയ 17കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയിരുന്നു. ലഖിംപുര്‍ ഖേരി ജില്ലയില്‍ തന്നെ 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

 

Latest News