വരന്‍ അവസാന നിമിഷം പിന്മാറി; മനംനൊന്ത് യുവതി തൂങ്ങി മരിച്ചു

കൊട്ടിയം- വിവാഹം ഉറപ്പിച്ച ശേഷം വരന്‍ പിന്‍മാറിയതില്‍ മനംനൊന്ത് യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകള്‍ റംസി (24) ആണ് മരിച്ചത്. ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. പള്ളിമുക്ക് സ്വദേശി ഹാരിസ് എന്ന യുവാവുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാര്‍ കൊട്ടിയം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വളയിടല്‍ ചടങ്ങ് കഴിഞ്ഞ് പിന്മാറുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്തു. മൃതദേഹം കൊട്ടിയത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സഹോദരി- അന്‍സി.

 

Latest News