ഉമറലി ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിലവിൽ വന്നു

എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഉമറലി ശിഹാബ് തങ്ങൾ റിലീഫ് ആന്റ് എയ്ഡ് വെഞ്ചർ (ഉറവ്) പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഉമറലി ശിഹാബ് തങ്ങൾ റിലീഫ് ആന്റ് എയ്ഡ് വെഞ്ചർ (ഉറവ്) റിലീഫ് സെൽ കമ്മിറ്റി നിലവിൽ വന്നു. എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുസാഅദയുടെ രോഗ ചികിത്സയും ഉസ്വയുടെ സമൂഹ വിവാഹവും ഒഴികെയുള്ള റിലീഫ് പ്രവർത്തനമാണ് ഉറവ് പദ്ധതിയിലുടെ നടക്കുന്നത്. മലപ്പുറം സുന്നി മഹലിൽ നടന്ന ഉറവിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമദീലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ അധ്യക്ഷനായി.

 

ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, വൈ.പ്രസിഡന്റ് ഷാഹുൽ ഹമീദ് മാസ്റ്റർ പ്രസംഗിച്ചു. ഉറവ് സമിതി ചെയർമാനായി സി അബ്ദുല്ല മൗലവി വണ്ടൂർ, കൺവീനറയി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി എന്നിവരെ തെരഞ്ഞുത്തു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എം ഉമർ എം.എൽ.എ, അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, ചെറീത് ഹാജി പനോളി കിഴിശ്ശേരി, ടി.കെ.ടി അബ്ദു ഹാജി അരീക്കോട്, അബ്ദുറഹ്മാൻ മൗലവി ഓമാനൂർ, കെ.സി മൊയ്തീൻ ഹാജി, കാടേരി അബ്ദുൽ അസീസ് ഹാജി, സയ്യിദ് കോയഞ്ഞിക്കോയ തങ്ങൾ, വി.പി കുഞ്ഞാപ്പുട്ടി കുട്ടിപ്പാറ, മൊയ്തീൻ ദാരിമി പിലാക്കൽ, സയ്യിദ് ഹസൻ ജമലുല്ലൈലി തങ്ങൾ, സിദ്ദീഖ് ഏറന്തോട് , പി.എച്ച് ഇബ്റാഹീം പാലുണ്ട, ഇസ്ഹാഖ് അടുക്കത്ത് , അബൂബക്കർ മാസ്റ്റർ ആനമങ്ങാട്, റസാഖ് ഹാജി ഏറിയാട്, കെ.ടി കുഞ്ഞാൻ ചുങ്കത്തറ, എം.കെ കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ, പഞ്ചിളി മൊയ്തീൻ ഹാജി എന്നിവർ അംഗങ്ങളാണ്.


 

Latest News