Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെപ്പായി 'പീപ്പിൾസ് ഹെൽത്ത്' പദ്ധതി

ഡോ. പി.കെ.ശശിധരൻ സംസാരിക്കുന്നു

കോഴിക്കോട് - ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെപ്പുമായി 'പീപ്പിൾസ് ഹെൽത്ത്' പദ്ധതിക്ക് തുടക്കമായി. 'പീപ്പിൾസ് ഇൻഫോ' സാമൂഹിക മേഖലയിൽ ക്രിയാത്മകമായ മാറ്റങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന്റെ പുതിയ സംരംഭമാണ്. ഇതിന് കീഴിൽ ആരോഗ്യ മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന എത്തിക്കൽ മെഡിക്കൽ ഫോറവുമായി ചേർന്നാണ് പീപ്പിൾസ് ഹെൽത്ത് പദ്ധതി പ്രവർത്തിക്കുന്നത്. 


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോഴിക്കോട് മെഡോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹു. ഇ.ടി മുഹമ്മദ് ബഷീർ എം.പി ഓൺലൈനിലൂടെ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. രോഗം പിടിപെട്ടവരെ മാത്രം പരിഗണിക്കുന്നതിനപ്പുറം  നല്ല ആരോഗ്യ ശീലങ്ങൾ ഉണ്ടാവാനും ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാവാനും വേണ്ടി സമൂഹത്തിന് ഹെൽത്ത് എഡ്യൂക്കേഷൻ നൽകാൻ കൂടി നമ്മൾ ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ പ്രത്യേകിച്ച് വിദ്യാർത്ഥികൾ ആരോഗ്യ പരിചരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹകരണങ്ങളും നൽകി സമൂഹം കൂടെ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
കോഴിക്കോട് മെഡിക്കൽ കോളേജ് ഡിപ്പാർട്ട്‌മെന്ററ് ഓഫ് ജനറൽ മെഡിസിൻ & ഫാമിലി മെഡിസിൻ മുൻ ഡിപ്പാർട്ട്‌മെന്റ് തലവൻ ഡോ. പി.കെ ശശിധരൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ എത്തിക്കൽ മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. കെ.മുഹമ്മദ് ഇസ്മായിൽ പീപ്പിൾസ് ഹെൽത്ത് വിശദീകരിച്ചു. 


ആരോഗ്യ മേഖലയിൽ ഉയർന്ന ചികിത്സാ ചെലവും മറ്റുമായി പ്രയാസങ്ങൾ നേരിടുന്ന നിരവധി സാധാരണക്കാരുണ്ട്. രോഗത്തെകുറിച്ച ശരിയായ അറിവില്ലായ്മയും, ചികിത്സയെക്കുറിച്ചും  മികച്ച ചികിത്സാ കേന്ദ്രങ്ങളെ കുറിച്ച വിവരങ്ങൾ ഇല്ലാത്തതും, ശരിയായ മാർഗനിർദേശങ്ങൾ യഥാ സമയത്ത്  ലഭിക്കാത്തതുമെല്ലാം രോഗികളും, കുടുംബങ്ങളും പ്രതിസന്ധിയിലകപ്പെടാൻ കാരണങ്ങളാണ്. ഇവിടെയാണ് പീപ്പിൾസ് ഹെൽത്ത് പദ്ധതിയിലൂടെ ആരോഗ്യ മേഖലയിൽ ഇടപെടാൻ ഉദ്ദേശിക്കുന്നത്. വിവിധ രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് വിദഗ്ധരായ ഡോക്ടർമാരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി മികച്ച ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക, ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളെയും, സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളെയും ബന്ധിപ്പിക്കാൻ രോഗികൾക്ക് സഹായമായി വർത്തിക്കാനും പീപ്പിൾസ് ഹെൽത്ത് പദ്ധതി ലക്ഷ്യമിടുന്നു. 


പാലിയേറ്റിവ് കെയർ മൂവ്‌മെന്റ് ഫൗണ്ടർ ലീഡർ പത്മശ്രീ ഡോ. എം.ആർ രാജഗോപാൽ, എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ, ഇഖ്‌റഅ് ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി അൻവർ, സ്റ്റാർ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ.അബ്ദുല്ല ചെറിയക്കാട്ട്, ബൈത്തു സകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ,  കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ടി.പി അഷ്‌റഫ്, തണൽ വടകര ചെയർമാൻ ഡോ. വി.ഇദ്‌രീസ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. 


പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് സ്വാഗതവും, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി സമാപന പ്രഭാഷണവും നടത്തി. പീപ്പിൾസ് ഹെൽത്ത് സേവനങ്ങൾക്ക് +91 7736 50 10 88 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം. ഗൈഡൻസ് സെന്റർ, വില്ലേജ് ഹെൽത്ത് സോണുകൾ, ടോക്ക് സീരീസുകൾ, സാമൂഹ്യ സുരക്ഷാ സ്‌കീമുകൾ, സ്റ്റുഡന്റസ് കോർണർ, ഗ്രീവൻസ് സെൽ, ട്രെയിനിങ് പ്രോഗ്രാമുകൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ തുടങ്ങി വിവിധ മേഖലകളിൽ പീപ്പിൾസ് ഹെൽത്ത് പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  

 


 

Latest News