Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരസ്ത്രീബന്ധങ്ങളില്‍ വിലസി, ഭാര്യ പണിതു,  ഭര്‍ത്താവിന്റെ ഐപിഎസും സിബിഐ പദവിയും പോയി 

ന്യൂദല്‍ഹി-സിബിഐയില്‍ ജോലി ചെയ്തിരുന്ന ഐപിഎസുകാരന് പണി കൊടുത്ത് ഭാര്യ. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പിടികൂടിയ ഭാര്യ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഐപിഎസ് പദവി എടുത്തു മാറ്റുകയും ചണ്ഡിഗഡില്‍ നിന്നും ദല്‍ഹിയിലേക്ക് തട്ടുകയും ചെയ്തു.2009 ബാച്ച് യുപി കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരേയാണ് കസ്റ്റംസില്‍ സൂപ്രണ്ടായ ഭാര്യപരാതി നല്‍കിയത്. ഇയാള്‍ക്ക് അനേകം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. ഇവരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
ചണ്ഡീഗഡില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന ഇയാളെ സിബിഐ യുടെ ഒഴിവാക്കിയിട്ടുണ്ട്. ഭാര്യയുടെ പരാതി വന്നതിന് തൊട്ടുപിന്നാലെ പദവിയില്‍ നിന്നും മാറ്റി ന്യുഡല്‍ഹിയിലെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തട്ടുകയും ചെയ്തു. ആഭ്യന്തര വകുപ്പിന് പുറമേ സിബിഐ ഡയറക്ടര്‍ക്കും ഉത്തര്‍പ്രദേശിലെ ചീഫ് മിനിസ്‌റ്റേഴ്‌സ് ഓഫീസിനും എല്ലാം ഭാര്യയുടെ പരാതി ചെന്നിരുന്നു.നേരത്തേ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന വിവാദത്തില്‍ കുടുങ്ങിയ ആളാണ് ഈ ഐപിഎസുകാരന്‍. മുമ്പും വഴിവിട്ട ബന്ധ ആരോപണത്തില്‍ അയോദ്ധ്യയിലെ എഎസ്പി സ്ഥാനത്ത് നിന്നും ലക്‌നൗവിലെ ഡിജിപിയായുള്ള ചുമതലയില്‍ നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഇദ്ദേഹം. നേരത്തേ ഝാന്‍സിയില്‍ എസ്എസ്പി ആയിരുന്നപ്പോഴും സമാന വിവാദത്തില്‍ ഇയാള്‍ പെട്ടിരുന്നു.
2018ല്‍ ആദ്യമായി ഭര്‍ത്താവിന്റെ അവിഹിത ഇടപാടുകള്‍ തെളിവ് സഹിതം പിടിച്ച് മാതാപിതാക്കളെ കാണിച്ചപ്പോള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഇയാള്‍ മാപ്പും എഴുതിക്കൊടുത്തിരുന്നതായിട്ടാണ് ഭാര്യയുടെ ആരോപണം.
എന്നാല്‍ അതിന് ശേഷവും മോശം സ്വഭാവം ഇയാള്‍ തുടരുകയായിരുന്നു. ചണ്ഡീഗഡിലുള്ള വിവാഹമോചിതയായ ഒരു സ്ത്രീയുമായി ഇയാളുടെ ലിവിംഗ് റിലേഷന്‍ കയ്യോടെ പൊക്കിയതോടെയാണ് ഭര്‍ത്താവിനെതിരേ പരാതി നല്‍കാന്‍ ഭാര്യ നിര്‍ബന്ധിതയായത്.
ചണ്ഡീഗഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭര്‍ത്താവ് ഒരു ലിവ് ഇന്‍ പങ്കാളിയുമായി പതിവായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ചില രേഖകളില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയിലാണ് ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഐപിഎസുകാരന്റെ പ്രതികരണം ഇതുവരെ കിട്ടിയിട്ടില്ല.
എന്നാല്‍ കേഡര്‍ കണ്‍ട്രോളിംഗ് അതോറിറ്റി ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കാറുണ്ടെന്നും ഓള്‍ ഇന്ത്യ സര്‍വീസ് കണ്ടക്ട് റൂളില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സദാചാര മര്യാദകള്‍ ലംഘിക്കുന്നതോടെ ലൈംഗികതയുമായി ബന്ധപ്പെട്ടതോ ആയ വിഷയങ്ങളില്‍ ഉള്‍പ്പെടരുതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.
 

Latest News